ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

എൻ്റെ പ്രണയം


തിമിർത്തു പെയ്യുന്ന ഈ ഇടവപ്പാതിയെക്കാളും
കുളിരും ഭംഗിയുമുണ്ട്,
വേനലിന്റെ കൊടും ഊഷരതയിലേക്ക്
പെയ്തിറങ്ങുന്ന വേനൽ മഴക്ക്.
കത്തുന്ന ദാഹത്തിലേക്ക്
പെയ്തിറങ്ങുന്ന
ആ മഴക്ക് വേണ്ടിയാണ് കാത്തിരുന്നത്.
പക്ഷേ, നേരം തെറ്റി വന്ന കാറ്റ്
ആ വേനൽ മഴമേഘത്തെ
ദൂരേക്ക് ദൂരേക്ക് അകറ്റിക്കളഞ്ഞു.
ഇനിയൊരു വേനൽമഴക്ക്
കാത്തു നിൽക്കാതെ
ദാഹിച്ചു വലഞ്ഞ് ചത്തൊടുങ്ങണം.
എന്നിട്ട്..
കത്തുന്ന ആ വേനൽ ചൂടിനാൽ
വെള്ളം വറ്റി എൻ്റെ ശരീരം
ഉണങ്ങിക്കരിഞ്ഞ് പൊടിയായി
വേനലിന്റെ വരണ്ട കാറ്റിന്റെ കൂടെ
എങ്ങോട്ടെന്നില്ലാതെ
പാറിപ്പാറി പറക്കണം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എൻ്റെ പ്രണയമേ, ഒരിക്കലും നിന്നെ ഒരു പൂവിനോടോ പൂവിതളിനോടോ ഉപമിക്കാൻ ആവില്ലെനിക്ക്. ഇളം കാറ്റിനോടുമില്ല, ചാറ്റൽ മഴയോടുമില്ല. വിടരുന്ന പൂമൊട്ടോ, ഒഴുകുന്ന നദിയോ അല്ല നീ എനിക്ക്. നിന്നെ ഉപമിക്കും ഞാൻ, സമുദ്രത്തോട്, പര്‍വ്വതശൃംഗത്തോട്, ആകാശത്തിനോട്, അതിൽൽ ജ്വലിക്കുന്ന സൂര്യനോട്! എന്തെല്ലാം അതിന്റെ അസ്തിത്വത്തിൽ, ഉഗ്രതയിൽ, തീക്ഷ്ണതയിൽ, വന്യതയിൽ, അപാരതയിൽ, ഗാഢതയിൽ, മാസ്മരികതയിൽ അതിന്റെയെല്ലാം മഹത്വത്തെ ദ്യോതിപ്പിക്കുന്നോ; അതിലെല്ലാം ഞാൻ നിന്നെ കാണുന്നു. എൻ്റെ  പ്രണയമേ, ഞാൻ സ്വയം നിനക്കായി അർപ്പിക്കുന്നു!

തെളിച്ചം

എന്റെ വിരഹത്തിന് പത്തരമാറ്റാണ്. തനിതങ്കം, നൂറ്ശതമാനം പരിശുദ്ധം. അതാവണം, ഇരുട്ടിൽ കൊണ്ടുപോയി മൂടി വച്ചാലും, അതിന്റെ തെളിച്ചം ഇടക്കിടെ പുറത്ത് വരുന്നത്.

ഉടഞ്ഞ മൺപാത്രം ( ലേഖനം)

ഈ ചിത്രം നോക്കൂ. ജപ്പാനിൽ ഉടഞ്ഞ പാത്രങ്ങൾ  കൂട്ടിച്ചേർക്കുന്ന ഒരു രീതിയുണ്ട്.  സ്വർണ്ണം,  വെള്ളി,  പ്ലാറ്റിനം തുടങ്ങിയ തിളങ്ങുന്ന ലോഹങ്ങൾ കൊണ്ടാണ് അവർ പൊട്ടിയ മൺപാത്രങ്ങൾ, സെറാമിക്സ്‌ എന്നിവ കൂട്ടിച്ചേർക്കാറുള്ളത്. കിൻസുകി അഥവാ  Golden Joinery എന്നാണ് ഈ കല അറിയപ്പെടുന്നത്. തിളങ്ങുന്ന ലോഹങ്ങളാൽ കൂട്ടിച്ചേർക്കപ്പെടുന്നതിലൂടെ, ഒരിക്കൽ ഉടഞ്ഞുപോയ ആ മൺപാത്രങ്ങൾ അനുപമമായ ഒരു പ്രത്യേകതരം ഭംഗി കൈവരിക്കുന്നു.  ഉടഞ്ഞു പോയ മൺപാത്രങ്ങളെ ഈ തരത്തിൽ കൂട്ടിച്ചേർക്കുന്നതിലൂടെ ഈ പ്രക്രിയ, ആ മൺപാത്രങ്ങളുടെ ചരിത്രം അല്ലെങ്കിൽ അതിനുണ്ടായ തകർച്ച; എന്നിവയെ മറച്ചുവെക്കുകയോ കൃത്രിമം കാണിക്കുകയോ ചെയ്യാതെ അവയ്ക്ക്  പൂർവ്വാധികം ഭംഗിയേറ്റുന്നു. അതിനാൽ തന്നെ തകർച്ചക്ക് മുൻപ് എന്തായിരുന്നോ, അതിനേക്കാളും ഭംഗിയും മൂല്യവും ഈ മൺപാത്രങ്ങൾക്ക് ലഭിക്കുന്നു. ഇത് നമ്മുടെ ജീവിതത്തിനോടാണ് നാം ബന്ധപ്പെടുത്തേണ്ടത്. നമ്മുടെയൊക്കെ ജീവിതങ്ങളിൽ പ്രശ്നങ്ങളും പ്രയാസങ്ങളും ഉണ്ടാവുകയാണെങ്കിൽ അതുണ്ടാക്കുന്ന പൊട്ടലുകളും വിള്ളലുകളും നാം നന്മ കൊണ്ട് കൂട്ടിച്ചേർക്കുക. നല്ല ചിന്തകൾ,  നല്ല പ്...