ഈ ചിത്രം നോക്കൂ. ജപ്പാനിൽ ഉടഞ്ഞ പാത്രങ്ങൾ കൂട്ടിച്ചേർക്കുന്ന ഒരു രീതിയുണ്ട്. സ്വർണ്ണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയ തിളങ്ങുന്ന ലോഹങ്ങൾ കൊണ്ടാണ് അവർ പൊട്ടിയ മൺപാത്രങ്ങൾ, സെറാമിക്സ് എന്നിവ കൂട്ടിച്ചേർക്കാറുള്ളത്. കിൻസുകി അഥവാ Golden Joinery എന്നാണ് ഈ കല അറിയപ്പെടുന്നത്.
തിളങ്ങുന്ന ലോഹങ്ങളാൽ കൂട്ടിച്ചേർക്കപ്പെടുന്നതിലൂടെ, ഒരിക്കൽ ഉടഞ്ഞുപോയ ആ മൺപാത്രങ്ങൾ അനുപമമായ ഒരു പ്രത്യേകതരം ഭംഗി കൈവരിക്കുന്നു.
ഉടഞ്ഞു പോയ മൺപാത്രങ്ങളെ ഈ തരത്തിൽ കൂട്ടിച്ചേർക്കുന്നതിലൂടെ ഈ പ്രക്രിയ, ആ മൺപാത്രങ്ങളുടെ ചരിത്രം അല്ലെങ്കിൽ അതിനുണ്ടായ തകർച്ച; എന്നിവയെ മറച്ചുവെക്കുകയോ കൃത്രിമം കാണിക്കുകയോ ചെയ്യാതെ അവയ്ക്ക് പൂർവ്വാധികം ഭംഗിയേറ്റുന്നു.
അതിനാൽ തന്നെ തകർച്ചക്ക് മുൻപ് എന്തായിരുന്നോ, അതിനേക്കാളും ഭംഗിയും മൂല്യവും ഈ മൺപാത്രങ്ങൾക്ക് ലഭിക്കുന്നു.
ഇത് നമ്മുടെ ജീവിതത്തിനോടാണ് നാം ബന്ധപ്പെടുത്തേണ്ടത്. നമ്മുടെയൊക്കെ ജീവിതങ്ങളിൽ പ്രശ്നങ്ങളും പ്രയാസങ്ങളും ഉണ്ടാവുകയാണെങ്കിൽ അതുണ്ടാക്കുന്ന പൊട്ടലുകളും വിള്ളലുകളും നാം നന്മ കൊണ്ട് കൂട്ടിച്ചേർക്കുക. നല്ല ചിന്തകൾ, നല്ല പ്രവൃത്തികൾ എന്നിവ കൊണ്ട് ആ പ്രശ്നങ്ങളെ അഭിമുഖീകരിക്കുക.
ഒരിക്കൽ ഉടഞ്ഞ ആ മൺപാത്രങ്ങളെ പോലെ നിങ്ങൾക്കും ഭംഗിയേറി വരുന്നത് നിങ്ങൾക്ക് കാണാം.
-അനസ് ഒതളൂരാൻ-
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ