നിന്റെ കാൽപാദത്തിനടിയിൽ കിടക്കുന്ന വെറുമൊരു ചെരിപ്പാകാൻ പോലും ഒരുവേള ഞാൻ ആഗ്രഹിച്ചിരുന്നു .. അങ്ങനെയെങ്കിലും നിന്നോടൊപ്പം എനിക്ക് ഉണ്ടാകാമായിരുന്നല്ലോ. നിന്റെ കാലടികൾ ഓരോന്നും എൻ്റെ ദേഹത്തിലമരുമായിരുന്നെങ്കിലും നിന്റെ സ്പർശനം എനിക്കനുഭവിക്കാമായിരുന്നുല്ലോ. നിന്റെ ഓരോ ചവിട്ടുകളുടെയും നീ നടന്നു പോകുന്ന വഴികളിലെ ഓരോ കൂർത്ത കല്ലുകളുടെയും മുള്ളുകളുടെയും ഇടയിൽ ആകുമായിരുന്നെനിക്ക് സ്ഥാനമെങ്കിലും അതിനെ ഞാനെന്റെ സ്വർഗമാക്കും.. രണ്ടിനുമിടയിൽ ഞാൻ ഞെരിഞ്ഞമർന്നാലും, എൻ്റെ ചുടുചോര ചീറ്റി തെറിച്ചാലും, നിന്റെ മൃദുലമായ പാദത്തിൽ ഒരു പോറലും ഏൽക്കാൻ സമ്മതിക്കാതെ, ആത്മനിർവൃതിയോടെ നിന്റെ കാൽച്ചുവട്ടിൽ ഞാനുണ്ടാകുമായിരുന്നു. അനുവദിക്കാമായിരുന്നില്ലേ എന്നെ നിന്റെ കാലിന്റെ ചുവട്ടിൽ കിടക്കുന്ന വെറുമൊരു ചെരിപ്പാവാനെങ്കിലും?