ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫെബ്രുവരി, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പുഴ

ഒരുമിച്ചൊരു പുഴയായി. പിന്നെ നമ്മൾ, രണ്ടു കൈവഴികളായി പിരിഞ്ഞു. ഒടുക്കം കടലിലേക്ക് തന്നെയാണ് ഒഴുകി എത്താറുള്ളതെങ്കിലും, നിന്റെ ഒഴുക്ക് നിലച്ചതോടെ, ഇവിടെ ഞാൻ വരണ്ടുണങ്ങി. ഇനി എനിക്ക് കടലിനോട് ചേരേണ്ട.

എൻ്റെ പ്രണയം

തിമിർത്തു പെയ്യുന്ന ഈ ഇടവപ്പാതിയെക്കാളും കുളിരും ഭംഗിയുമുണ്ട്, വേനലിന്റെ കൊടും ഊഷരതയിലേക്ക് പെയ്തിറങ്ങുന്ന വേനൽ മഴക്ക്. കത്തുന്ന ദാഹത്തിലേക്ക് പെയ്തിറങ്ങുന്ന ആ മഴക്ക് വേണ്ടിയാണ് കാത്തിരുന്നത്. പക്ഷേ, നേരം തെറ്റി വന്ന കാറ്റ് ആ വേനൽ മഴമേഘത്തെ ദൂരേക്ക് ദൂരേക്ക് അകറ്റിക്കളഞ്ഞു. ഇനിയൊരു വേനൽമഴക്ക് കാത്തു നിൽക്കാതെ ദാഹിച്ചു വലഞ്ഞ് ചത്തൊടുങ്ങണം. എന്നിട്ട്.. കത്തുന്ന ആ വേനൽ ചൂടിനാൽ വെള്ളം വറ്റി എൻ്റെ ശരീരം ഉണങ്ങിക്കരിഞ്ഞ് പൊടിയായി വേനലിന്റെ വരണ്ട കാറ്റിന്റെ കൂടെ എങ്ങോട്ടെന്നില്ലാതെ പാറിപ്പാറി പറക്കണം